Skip to main content

Love stories from your life



Anonymous

എന്‍റെ പ്ലസ്‌ ടു പ്രേമം

ഞാന്‍ അവളോട്‌ മിണ്ടിയിട്ടില്ല...അവള്‍ എന്നോടും ..പക്ഷെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു ...സിനിമയെക്കുറിച്ചും മറ്റും ഞാന്‍ ആധികാരികമായി സംസാരിച്ചിരുന്നു ...അതെല്ലാം അവളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു ..അതെന്റെ വിജയമായും ഞാന്‍ കണക്കാക്കി .. മറ്റുള്ള ആണ്‍പിള്ളേരോട് അവള്‍ സംസാരിക്കുന്നത് എന്നും അസൂയയോടെ ഞാന്‍ നോക്കി ...എന്റെയും അവളുടെയും പേരുകള്‍ ഡെസ്കില്‍, തമിഴില്‍ എഴുതി വച്ചു...ആര്‍ക്കും തമിഴ് വായിക്കാന്‍ അറിയില്ലെന്ന ധൈര്യം ഉണ്ടായിരുന്നു ...ഒരു അലവലാതി അത് കണ്ടു പിടിച്ചു ....ബ്ലേഡ് കൊണ്ട് ചുരണ്ടിയാണ് അത് ഞാന്‍ കളഞ്ഞത്...ആരോടും പറയില്ലെന്ന് അവനോടു ഉറപ്പും വാങ്ങിച്ചു ...ആ നാറി അത് പറഞ്ഞു ഇന്നും എന്നെ കളിയാക്കും..
Jun 11

Anonymous

juz like "tamil movie autograph"... pakshe graamathinu pakaram full city ennu maathram!!! climax athupole aavumennu aagrahikkunnu
Jun 12

Anonymous

inganem oru threado

njan ithu vare kanditillallo ... enthayalum ineepo ithu kulamaya thanne 

ellarum kettolin naatil mun-manthrimarudem partykkarudem kadhina prayanthnam moolam idathu pakshathinu bhooripaksham nashtapettapettapole njanum prayathnichu veendum break up aayi 

adutha ariyippu puthiya pennine kittunnavare undavunnathalla
Jun 15

Anonymous

പ്രണയം.. - അതിനു ഞാന്‍ പണ്ട് ഐ പി ല്‍-ലെ സൌരവ് ഗാംഗുലിയുടെ വില പോലും കല്‍പ്പിച്ചിരുന്നില്ല..
സ്വയം അതിനെ ഒക്കെ "തൃണവല്ക്കരിച്ചു" ഒരു ജാഡ ബുദ്ധിജീവിയായി നടന്നിരുന്ന അന്ത കാലം..
പൈങ്കിളി സിനിമകളെ നിശിതമായി വിമര്‍ശിച്ച എനിക്ക് ദൈവം നല്‍കിയ ശിക്ഷ..
ബുദ്ധി അത്രക്കൊന്നും ഇല്ലാത്ത ഒരു കുട്ടിയോട് എനിക്ക് കലശലായ ഒരു ഇത്.. ബുദ്ധി ഉണ്ടെകില്‍ അവള്‍ക്കു പുനര്‍വിചിന്തനം ഉണ്ടായേനെ..
ആ അത് പോട്ടെ..
അവള്‍.. സുഹൃത്തായി .. പിന്നെ എന്റെ എന്തൊക്കെയോ ആയി..
ഈ അടുത്ത കാലത്ത് അവള്‍ക്കു ഞാന്‍ അയച്ച മെസ്സജുകള്‍ വായിച്ചാല്‍ മംഗളം മനോരമ വാരികകള്‍ പോലും ക്ലാസ്സിക്കുകള്‍ ആയി മാറും..
സത്യം.. അത്രക്കും കൂതറ പൈങ്കിളി ആവേണ്ടി വന്നു അളിയന്മാരെ..
എന്റെ ഈഗോക്ക് മേല്‍ അവള്‍ ക്രിസ് ഗൈല്‍നെ പോലെ താണ്ടവം ആടി..
കുബ്രിക്കിന്റെയും കുറുസോവയുടെയും ഹിച്ച്കോക്കിന്റെയും ലോകത്തില്‍ നിന്ന് ഈയിടെ അവള്‍ എന്നെ അനിയത്തിപ്രാവിന്റെയും മേനെ പ്യാര്‍ കിയയുടെയും ലോകത്തിലേക്ക്‌ വലിച്ചിഴച്ചു ഇട്ടു..
സത്യാഗ്രഹം അല്ല സ്നേഹാഗ്രഹം കൊണ്ട് എന്റെ കണ്ണുകള്‍ തുറപ്പിച്ച അണാ ഹസാരെ ആണ് അവള്‍..

രാത്രി ശുഭരാത്രി ... ഇതൊക്കെയാണ് ഇപ്പൊ എന്റെ ദേശീയ ഗാനങ്ങള്‍ ..
ഹോ.. ഈ പ്രേമത്തിനു ബലാത്ത ഒരു ശക്തിയാണ് പഹയന്മാരെ ..
ശെരിക്കും നമ്മളെ മാറ്റികളയും..

എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ടോ ആവോ.. ഇത് വെറും ഒരു നൈമിഷികമായ പ്രണയ ചാപല്യം ആണ് എന്ന് പറഞ്ഞു ഞാന്‍ പണ്ട് പുച്ചിച്ചു തള്ളിയതാ..
പല പല സിനിമാ നടിമാരെ കാണുമ്പോള്‍ അവരില്‍ നമ്മള്‍ നമ്മുടെ ആളെ കാണുന്നു.. സത്യം..
ഞാന്‍ കടുത്ത പ്രേമത്തില്‍ ആണോ..?? .. അവളെ സ്വന്തമാക്കാന്‍ വിപ്ലവം വേണ്ടി വരുമോ ആവോ..?? 
Jun 15

Anonymous

അവള്‍ വിട്ടേച്ചു പോയാല്‍ ശ്രീഹരി ആകാശദൂത്‌ ആവും.......
Jun 15

Anonymous

^^

ദേവദാസ് ആവുമോ എന്നാ എന്റെ പേടി..

അഷ്ക്കറേ എന്റെ VTV റിവ്യൂ ഞാന്‍ ഉപാധികള്‍ കൂടാതെ പിന്‍വലിച്ചു.. 
Jun 15

Anonymous

Sreehari
പല പല സിനിമാ നടിമാരെ കാണുമ്പോള്‍ അവരില്‍ നമ്മള്‍ നമ്മുടെ ആളെ കാണുന്നു.. സത്യം..
+1
Jun 15

Anonymous

telefone booth il 6000-1000 roopa njan 2yrs il koduthittund.. annu enik evidennu ee paisa vannu ennu oru pidiyumilla..
Jun 15

Anonymous

//പ്രണയം.. - അതിനു ഞാന്‍ പണ്ട് ഐ പി ല്‍-ലെ സൌരവ് ഗാംഗുലിയുടെ വില പോലും കല്‍പ്പിച്ചിരുന്നില്ല//

athu kidukki....
Jun 15

Anonymous

ശ്രീഹരി

അങ്ങനെ തന്നെ വേണം 
first  |  < previous  |  next >  |  last

Anonymous

വിരലില്‍ എണ്ണാവുന്ന എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാമായിരുന്ന എനിക്കുണ്ടായിരുന്ന ഞാന്‍ തന്നെ മറക്കാന്‍ ആഗ്രഹിക്കുന്ന ആ പ്രണയം അങ്ങനെ മനസിന്‍റെ അടിയില്‍ മൂടി കിടക്കട്ടെ...

പക്ഷെ ആദ്യ പ്രണയം മറക്കാന്‍ കുറച്ചല്ല നല്ല പാടാണ്



PS:- റോഹന്‍ നിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്‌ മുകളില്‍ ഞാന്‍ എഴുതിയത് വായിച്ച ഉടനെ ഇന്ദു എന്നെങ്ങാനും പറഞ്ഞു നീ വന്നാല്‍ തട്ടി കളയും
Jun 15

Anonymous

പക്ഷെ ആദ്യ പ്രണയം മറക്കാന്‍ കുറച്ചല്ല നല്ല പാടാണ് / /

+1 
Jun 15

Anonymous

Sreehariiiiiiiiiiiiiiiiiiiiiiiiiiiiiiiii 
Jun 15

Anonymous

കുരുത്തംകെട്ടവളെ....

നിന്‍റെ പുറകെ നടന്നു കളയാന്‍ എനിക്ക് സമയമില്ല.
നിന്നെ കൊണ്ടൊക്കെ പരമാവധി എന്ത് ചെയ്യാന്‍ പറ്റും.
കാല്‍ക്കാശിനു ഉപകാരമില്ലാത്ത വര്‍ത്തമാനം
പറഞ്ഞു സമയം കൊല്ലാം. കയ്യില്‍ ഉള്ള മൊബൈല്‍ ഫോണ്‍ കൊണ്ടും,
കണ്ണിലുള്ള വെള്ളംകൊണ്ട് നിനക്ക് എന്നെ കേട്ടിയിടാം.
എത്രയൊക്കെ നിനക്ക് വേണ്ടി ഞാന്‍ ചെയ്താലും,
ചെയ്യാത്തതിനെ മാത്രം കുത്തി പറഞ്ഞു എന്നെ വട്ടിളക്കാം.
ഈക്കണ്ടാതൊക്കെ ചെയ്താലും സ്വന്തം അച്ഛനെ കാണുമ്പോള്‍ നീ കവാത്ത് മറക്കുമെന്നും എനിക്ക് അറിയാം.
ചെവി വേദന എടുക്കുന്ന വരെ ഫോണില്‍ സൊള്ളാനും,
ഉമ്മ തന്നു കിടന്നുറങ്ങാനും വേറെ ആളെ നോക്കണം.
ഈ പരിപാടിക്കൊന്നും മുടക്കാന്‍ കാശ് എന്‍റെ കയ്യില്‍ ഇല്ല.
എന്‍റെ സുഖം,സ്വാതന്ത്ര്യം,മനസ്സമാധാനം ഇതോക്കെ ഞാന്‍ എന്തിനു നിനക്കുവേണ്ടി ത്യജിക്കണം.....നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലാണ്ടാവുമോ...........???

പോടീ,,അവിടുന്ന് !!!!

എങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്ന പോലെ ആര്‍ക്കും നിന്നെ സ്നേഹിക്കാന്‍ കഴിയില്ല മോളെ...
വെറുക്കാന്‍ കഴിയാത്ത വിഷമത്തോടെ.
Jun 15

Anonymous

രണ്ടര വര്‍ഷം മുന്പ് ഞാന്‍ ഇതു എഴുതി ഒരുത്തിക്ക് കൊടുത്തതാണ്.

എന്നിട്ട്..?

ബാക്കി നാളെ ഈ ത്രെഡില്‍ പറയാം
Jun 15

Anonymous

Njanoru vikaaramillatha jeeviyanu

peru i luv u ennokkeyanelum aarodum enik premam thonneetundavilla

swarthanum aabhasanum sarvopari vaakinu vilayillathavanum aanennu pala pennkuttikalum parayarundu

ennalum ente ullile sathyam njan parayunnilla

ennodoppom aa sathyangalum dahikkappedanam

  vedanayode I love U
Jun 15

Anonymous

enikkishtam thonniyathil oraalodu maathrame enik ath parayaan pattiyittulloo.. aval ente best friend aayathu kond ente manasil ullath aaraanennu maryadhak parayaan paranjappol paranjathaanu.. THATHWAMASI.. ATH NEE THANNE..

sharikkum ishtam thonniyavarod parayaan dhiaryakkurav.. baakki ellaathineyum vaay nokkum.. comment adikum.. ath oru rasam.. manasil pranayathinte oramsham polum undaavilla.. pakshe ath thettidharich chilar enne angu ishtappettu kalanju.. ithu karanam enikundayittulla cherukida lining okke ingottu kayari vannathaa..

ippo aalochikkumbol chilarude okke peru polum marannu thudangi..
Jun 15

Anonymous

എന്റെ സുഹൃത്തിന്റെ ഒരു പ്രണയ കഥ പറയാം. എന്റെ കഥ പിന്നെ പറയാം. ഈ കഥ രസകരം ആണ്.
ഞാനും അവനും പാനൂര്‍ സ്കൂളില്‍ അഞ്ചു മുതല്‍ പത്തു വരെ ആര് വര്ഷം ഒന്നിച്ചു പഠിച്ചതാണ്. ഒന്‍പതില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സിലേക്ക് പുതിയ അഡ്മിഷന്‍ വന്ന കുട്ടിയെ അവനു പെരുത്ത്‌ ഇഷ്ടപ്പെട്ടു. ഒരു വര്ഷം നിരന്തരം അവന്റെ പ്രണയ അഭ്യര്‍ഥനകള്‍, ലവ് ലെറ്റര്‍ ..... ഇത് ഒന്‍പതാം ക്ലാസ്സ്‌.
പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ അവള്‍ വീണു. തുടര്‍ന്ന് അവന്റെ ചെലവ് കൂടി...(സ്വാഭാവികം) എന്നും രാവിലെ സ്കൂളില്‍ എട്ടു മണിക്ക് വരും രണ്ടു പേരും. എന്നിട്ട് ഒന്‍പതു മണിക്ക് ക്ലാസ്സ്‌ തുടങ്ങാന്‍ ആകുന്നതു വരെ സംസാരിച്ചിരിക്കും... ഞായര്‍ ദിവസങ്ങളിലും കാണാന്‍ ട്യൂഷന് പൊയ് തുടങ്ങി... അങ്ങനെ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി പൊയ്...

ഏകദേശം ക്ലാസ് അവസാനിക്കരായ കാലത്ത് അവളുടെ ചില അകന്ന കുടുംബക്കാര്‍ സംഗതി അറിയുന്നുണ്ട്.. അവള്‍ തുടര്‍ന്ന് വലിയ സമ്മര്‍ദ്ദത്തിനു അടിമ ആയിരുന്നു. ഒരു ദിവസം ക്ലാസ്സില്‍ നിന്ന് ശ്വാസം മുട്ടി വീണു അവള്‍. സര്‍കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.. ഹിസ്ടീരിയ എന്നാ മാനസിക അവസ്ഥ കൊണ്ട് മനസ്സ് തന്നെ ഉണ്ടാക്കിയ രോഗം ആണ് അത് എന്ന് ഡോക്ടര്‍ പറഞ്ഞു. ഹിസ്ടീരിയ എന്താണെന്ന് ഞാന്‍ പിന്നെ മനസ്സിലാക്കി.. തുടര്‍ന്ന് എ വാരം തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചെക്ക് ഉപിനു പോയ അവളെ ഞാനും ഈ സുഹൃത്തും സന്ദര്‍ശിച്ചു.

ഇനി ട്വിസ്റ്റ്‌:
ഈ സംഭവം സ്കൂളിലെ ഒരു അദ്ധ്യാപകന്‍ അറിയുന്നു.. ഈ അധ്യാപകന്‍ ആണ് സ്കൂളില്‍ നിയമം കൈകാര്യം ചെയ്യുന്നത്. പോലീസെ തന്നെ. എല്ലാര്ക്കും അളവറ്റ ബഹുമാനവും പേടിയും ഇദ്ദേഹത്തോട് ഉണ്ട്. ഇദ്ദേഹം ലാബില്‍ കൊണ്ട് പോയി ചൂരല്‍ കൊണ്ട് ചെയ്യുന്ന ചില കലാപരിപാടികള്‍ അവിടെ എല്ലാര്ക്കും ഭയം ആണ്.. ഇ പ്രയോഗം അദ്ദേഹം നായകന്റെയും നായികയുടെയും മേല്‍ പ്രയോഗിച്ചു. നായിക കരഞ്ഞും , നായകന്‍ ബലം പിടിച്ചും പ്രതികരിച്ചു... തുടര്‍ന്ന് എസ എസ എല്‍ സി പരേക്ഷ, ക്ലാസ്സ്‌ പൂട്ടി.....

ആശുപത്രിയലെ സന്ദര്‍ശനം ആണ് ഇതിലെ വഴിത്തിരിവ്.. ഇതിലൂടെ ആണ് അധ്യാപകര്‍ അറിയുന്നത്. ഈ സംഭവം ചോര്ന്നതാനെന്നു മനസ്സിലായി/... ആ ചോരനെ കുറെ കാലം അന്വേഷിച്ചിരുന്നു. ആശുപത്രിയില്‍ കൂടെ പോയവന്‍ ഞാന്‍ ആയതു കൊണ്ട് ചോരന്‍ ഞാന്‍ ആണെന്ന് വരെ കിംവദന്തികള്‍ ഉണ്ടായിരുന്നു. പക്ഷെ ചങ്ങാതിക്ക് എന്നെ വിശ്വാസം ആയിരുന്നു...(നന്ദി)
Jun 15

Anonymous

ക്ലാസ്സിലെ ഒരു കുട്ടി ഉണ്ടായിരുന്നു. അല്പം കറുത്ത കുട്ടി. തന്നെ ആരും ലൈന്‍ അടിക്കുന്നില്ലല്ലോ എന്നാ അപകര്‍ഷതാബോധം മുഘട്ടു എഴുതി വച്ചിരുന്നവല്‍. ഇവള്‍ പൊതുവേ ഒരു കണ്ണിലെ കരടാണ്. ഇവളെ നമ്മള്‍ സംശയ്ച്ചു. തെളിഞ്ഞാല്‍ സൌകര്യത്തില്‍ ഒന്ന് പൊട്ടിച്ചു വിടാം എന്നും കരുതി.

ഇവിടെ ആണ് ട്വിസ്റ്റ്‌ രണ്ട. ഒറ്റുകാരിയെ പിടിച്ചു. മുകളില പറഞ്ഞ അവള്‍ ആയിരുന്നില്ല. പ്രതേക്ഷിക്കത ഒരുവള്‍ ആയിരുന്നു. അവള്‍ കുറ്റസമ്മതം നടത്തി. അവളെ ഞങ്ങള്‍ പൊട്ടിക്കാതെ നിരുപാധികം വെറുതെ വിട്ടു...

സ്കൂള്‍ പൂട്ടി. പദം ക്ലാസ്സ്‌ കഴിഞ്ഞാല്‍ മൂന്നു മാസത്തോളം അവധി കിട്ടും... ഇവരുടെ പ്രണയം തുടര്‍ന്ന്. അവനു മൊബൈല്‍ ഒക്കെ ഉണ്ട് അന്ന്... സ്പോകെന്‍ ഇംഗ്ലീഷ് , കമ്പ്യൂട്ടര്‍ കോഴ്സ് എന്നൊക്കെ പറഞ്ഞു ഞാന്‍ അവളുടെ വീട്ടിലേക്കു ശബ്ദം മാറ്റി ഫോനെ ചെയ്യും (മിമിക്രി) എന്നിട്ട് അവനു കൊടുക്കും.........


പ്ലസ്‌ വന്‍ അഡ്മിഷന്‍. ഞങ്ങള്‍ എല്ലാം ചിതറിപ്പോയി...
ഞാന്‍ തലശ്ശേരി
അവന്‍ ബന്ല്ഗ്ലോരിലേക്ക് പോയി.. അവള്‍ ഇവിടെ അടുത്ത് പാട്യം അന്ന സ്ഥലത്തും... കുറച്ചു കാലം അവന്‍ പ്രണയം തുടര്‍ന്ന്...അവന്‍ നാട്ടില്‍ വരുമ്പോ ഞാന്‍ സ്കൂളില്‍ നിന്ന് ഹാഫ് ഡേ ലീവ് ഒക്കെ എടുത്തു അവന്റെ കൂടെ അവളെ കാണാന്‍ പോകാറുണ്ടായിരുന്നു.. അവളുടെ സ്കൂളില്‍ നമുക്ക് ഒരു സുഹൃത്തും ഉണ്ടായിരുന്നു...

പ്ലസ്‌ ടോ എത്തി. .. ചാരന്മാര്‍ വഴി അറിഞ്ഞതാണ്. അവള്‍ക്കു അവളുടെ സ്കൂളില്‍ മറ്റൊരു പ്രണയം.... ഇവരുടെ ബന്ധവും രീതികളും ഏറെക്കുറെ അതിര് കടക്കുന്നു എന്നും മനസ്സിലാകി.. ചതി... കാര്യങ്ങള്‍ അവനും അറിഞ്ഞു... അവന്‍ അപ്പോള്‍ ബംഗ്ലോരില്‍... എന്നോട് ഒന്ന് പോയി അന്വേഷിക്കാന്‍ പറഞ്ഞു... ഞാന്‍ ആ സ്കൂളില്‍ പോയി...
കാര്യങ്ങള്‍ അന്വേഷിച്ചു.. സംഗതി സത്യം തന്നെ.... അപ്പോള്‍ പിന്നെ അവനെ ഒന്ന് കണ്ടു സംസാരിക്കാം.. മൂക്കുകയനെങ്ങില്‍ സൈസ് നോക്കി അവനു പോട്ടികാം എന്നും കരുതി...(അല്ലെങ്കിലും അങ്ങമുര കൊണ്ടും ആയുധബലം കൊണ്ടും രാഹുല്നെ തോല്‍പ്പിക്കാന്‍ ആണായി പിരന്നവരില്‍ ആരുമില്ല) അവളെ മറ്റവന്‍ പോട്ടിചോലും....

അവനോടു ഇവളുടെ കുടുംബസുഹ്രിത് എന്നാ നിലയില്‍ ഭീശൈപ്പെടുത്തി സംസാരിച്ചു... പാവം പേടിച്ചു പോയി...
Jun 15

Anonymous

പിന്നെ എന്റെ സുഹൃത്ത് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയി... അവളെ പോയി തെറി വിളിച്ചു.... ഒരു പെണ്‍കുട്ടിയെ തെറി വിളിക്കുന്നത്‌ ആദ്യമായി കാണുകയായിരുന്നു....

തുടര്‍ന്ന് ദേഷ്യം തീര്‍ക്കാന്‍ പാനൂരിലുള്ള ടെലിഫോണ്‍ ബൂത്തില്‍ കയറി അവളുടെ വീട്ടില്‍ ഫോനെ ചെയ്തു അവളുടെ വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു... അവളുടെ ചെക്കന്റെ വിവരങ്ങള്‍ മൊത്തം പറഞ്ഞു..
(അവനു പിന്നെ എന്‍ട് പട്ടി എന്നറിയില്ല)
അപ്പോളാണ് സുഹൃത്തിന് സമാധാനം ആത്...
പിന്നെ ഒരു മാസത്തിനുള്ളില്‍ അവളുടെ വിവാഹം നടന്നു...(അവള്‍ രക്ഷപ്പെട്ടു)

ഇത് തന്നെ കഥ.
first  |  < previous  |  next >  |  last

Anonymous

aval ippo etho gulf kaarante veettil adimappaniyeduthu jeevikkunnu
Jun 15

Anonymous

//കുരുത്തംകെട്ടവളെ....

നിന്‍റെ പുറകെ നടന്നു കളയാന്‍ എനിക്ക് സമയമില്ല.
നിന്നെ കൊണ്ടൊക്കെ പരമാവധി എന്ത് ചെയ്യാന്‍ പറ്റും.//

oru kaamukante deera rodanam....
Jun 16

Anonymous

ente ippolathe sthithi vivarikkam

innale uchakku labhicha msginodu anubandichu njan purva kamukiye foneil vilikunnu... innu avalde xam kazhinjayirunnu... monday avalde bday aayirunnu so varunna sunday njanoru party plan cheythirunnu... samsarichondirikkave facebookil oru msg... aarudeyanennu parayunnilla... njanum reply cheythu... valare desperate aaya msgukalarunnu...

saturday oru rave partyundu... ellarum parayunnu avale propose cheyyan... kazhinja thavana ithupole kure valichu neeti oduvil njan avale ditch cheythirunnu... valare moshamaya kaaryamanu ennalum cheythu... pinneedu annu entekoode undayirunnavaleyum ditch cheythu... athu athilum moshamayipoyi... avalude ammayokke arinjathanu njangalude relatn...

athu sambhavichathinu pala kaaranangalundenkilum enne preripichathu njan ekkalavum premicha enne premicha ente aadya kamuki thirike vannu ennathanu... vannu ennu paranjal enne kurichu anweshikkukayum enik oru relatn undennu manassilakkukayum avalde frend vazhi athu convey cheyyukayum cheythu... avale ini thirichu kittum enna pratheekshayonnumilla... athu nadakkan valya budhimuttanu

enik enthu cheyyanam ennu yathoru nishchayavumilla... manassil cinemayum appavum stewum kadala curryumokkeyanu... naatil povanam... thirike varumennum urappilla...

pakshe sunday enthu cheyyum... ikkuri njan enthenkilum theerumanichillenkil ini chilappol oru avasaram kittiyennu varilla... biotechil ikkuri nalla kuttikalundu ennu arinju pakshe iniyenkilum nannayikkoode ennu palarum chodichu thudangi...
Jun 16

Anonymous

Orikkal ente oru girl friendumaayi oru psc test ezhuthaan collegeil chennappol,daa avide nilkkunnu nammude mattoru girl friend....
aval enne kandu kazhinju.... njangalude aduthekku nadannadukkukayaanu....
oru nimisham irangi oadiyaalo ennu vare shankichu...anganeyaanenkil randum poliyum...
so,dhairyam sambharich avide thanne ninnu....
randaamathe pranayini aduthethiyappol....."Seetha,ithu Geetha... Geetha, ithu Seetha"(Peru saankalpikam)ennu parichayappeduthi koottathil possessiveness kooduthal ullavalumaayi sthalam vittu....
angane aa prathisndhi budhparamaayi njan athijeevichu..........
Jun 16

Anonymous

pranayam ennu parayaan patilla..

njhaan naattilum schoolilum decent aayirunnu.. veettil extraa decent..
pakshe naadu vittu povumbol( with frnds) parisarabodahm polum marannu njhan oru verum tharayaayi maarunnathu kandu njhan thanne antham vittu poyi.. 

athokke pandu tto.. ipo njhan evde chennaalum decent aanu.. 

orikkal, +1-nu padikkumbol, skoolil ninnu sahodaya cultural meet-inu palakkad etho oru skool-ilekku poyi..

colourful!! 

pathivu pole svaabhavikamaayi njhan panna mon aayi maari.. vaynottam, comment adi, veruppikkal.. etc..

njhan frndsinte koode irikkumbol etho skoolile oru sundarikkutti pettennu ente peru vilichu odi varunnu..
vere etho vishnuvine vilichathaanu ennarinjhaittum njhan oru paavam pole chodichu "entha viliche?"
aval: "enthu???"
njahn: "Vishnuvine ipo vilichille?"
aval: "vere oraaleya viliche  "
njhan naanam kettu..

pinne avalde oru group song pole entho stage-il keri paadi.. samanyam bore aayirunnu.. thirichu aval irangi varumbol, njhan avide chennu paranjhu.. "nannaayirunnu ketto".. aval chirichu "thanks!!".. 

pinne eplo njhangal frnds nadannu povumbol aval opposite varunnu.. aduthethiyappol aval chodichu..
"ithilaara vishnu?"  

frnds ellaarum vaaayum polichu ninnu..
njhan color okke sariyaaki punjirichukondu paranjhu.. "njhanaa vishnu"

aval: "oh.. than thanne aano?"..

njhan: "athe.. thante perentha?" 

aval: deepa

angane oru 3-4 minute samsaarichu.. apolekkum aval entho paranjhu rakshappettu..

aval poye sheshama ente frnds okke onnu swaasam vittathu..

pinne avalde skoolile oru ADARSHine poyi naranga soda vaangi koduthu company aakki.. avante number vaangi..

thudarum..
Jun 16

Anonymous

aa divasam kazhinjhu.. ente kaayil mobile undaayirunnillla.. njhan vaasi pidichu onnu vaangippichu..

skoolil lunch time-il adarshne vilikkum.. avalkku kodukkan parayum.. aadyam onnum aval vaangiyilla..
pinne pinne vaangi theri parayaan thudangi..  improvement.. 

enikku pinne naanam, maanam ennoru vishayam illathirunnathu kondu athonnum njhan kaaryamaayi eduthathe illa..

pakshe onnundu.. ethra theri vilichaalum aval fone cut aakkilla.. 
she is also interested.. 

pinne 2 aazhchakkullil aval theri vili karyamaayi nirthi..
enkilum vallathum chodichu vaanganamenkil kenji kenji kaalu pidikkanam..

pinne valya thaamasamillathe aval mobile vaangi...

athode ADARSH enna peru polum njahn marannu thudangi  (upakara smarana)

pinne pinne vilikal raathrikalil aayi..
athode samsaarathinte swabhaavavum svaabhaavikamaayi maari.. 

angane oru 2-3 maasam poyi..

pinne enikku maduthu.. njahn nirthi..

njhan nirthiyal mathi.. kaaranam njhn aanu vilikkua.. ingotu oru vili orikkalum undaavillallo.. 

ipo avale kurichu oru vivaravumilla.. happy..
Jun 16

Anonymous

ഇന്ന് ഞാന്‍ ചാറ്റ് ചെയ്തോണ്ടിരിക്കുന്നേരം ഇമ്മളെ നാട്ടിലെ ഒരുത്തന്‍, ഇപ്പൊ ഗള്‍ഫിലാ ,എന്തെല്ലുണ്ടാനെ .......എന്നും പറഞ്ഞ തുടങ്ങി.....ഓന്‍ അവസാനം ചോയിച് എല്ലനെ ഇന്റെ പയേ ലൈന്‍ എല്ലാം ഇപ്പൊ ഇണ്ടാ....ഇതു പയേ ലൈന്‍ ...കുറെ പയെത് ഇള്ളകൊണ്ട് മറന്നു പോയെതാണോ ഫഗവനെ....മേനെ ഇമ്മളെ y ആട്ടന്റെ മോള് x .....മെനെ ഒള് കല്യാണോം കയിഞ്ഞു കുട്ട്യോളും ആയി എന്ന് പറയണം എന്നുണ്ടായിരുന്നു പറഞ്ഞില്ല....

കുറെ നേരം കയിഞ്ഞെരാ ഞമ്മള്‍ ആലോചിച്ചത് .......ശരിയാണല്ലോ ഞമ്മള്‍ ഓളെ അപ്പാട് മറക്കറനും....

ഈ x ഒന്നാം ക്ലാസ്സു മുതലേ ഞമ്മളെ ക്ലാസ്സിലെനു .....വെളുത് ആരോടും വര്‍ത്താനം പറയാത്ത പാവം......6thl വെച്ചാണ്‌ ആദ്യമായി ഞമ്മളെ കുറിച്ച ഈ അപഖ്യാദി പറഞ്ഞിണ്ടാക്കാന്‍ തോടങ്ങിയെ ....ഒരു നിസാര്‍ ആണ് ആദ്യം ത്ടങ്ങിയെ.....ഞമ്മള്‍ ക്ലാസ്സ്‌ ലീഡര്‍ ..ഈ communtyile നൌഫലും അന്നേരം ഞമ്മള്‍ ക്ലാസ്സിലെനും എന്ന് തോന്നുന്നു .....ക്ലാസ്സില്‍ മാഷില്ലെങ്കില്‍ പേരെഴുതി കൊടുക്കണം ......x എത്ര ഒച്ച ഇന്ടക്കിയാലും ഞമ്മള്‍ പേര് എഴുതൂല എന്നും പറഞ്ഞാണ് തുടക്കം .......മിതുന്‍ + x എന്നും പറഞ്ഞ അത് ഇമ്മളെ ഉസ്കൂള്‍ മുയുമന്‍ പാടായി.. എനക്ക് അങ്ങനെ ഇഷ്ടം ഒന്നും ഇല്ലെനും പിന്ന എല്ലാരും പറഞ്ഞു പറഞ്ഞു എന്റെ മനസ്സും ഇളകി തുടങ്ങി....7thl ഒള് വേറെ ക്ലാസ്സിലെനും ...എന്നാലും ഓളെ വെറുതെ കാണാന്‍ ഞമ്മള്‍ മേലെ ഉസ്കൂള്‍ പോവുമായിരുന്നു......

അങ്ങനെ ഏഴും കയിഞ്ഞു ......ഞമ്മളും കരഞ്ഞും പറഞ്ഞും പട്ടിണി സമരം കിടന്നും വടകരയിലെ ഏതെങ്കിലും സ്കൂള്‍ പോവാതെ പുറമേരി ചേര്‍ന്ന്.....ക്ലാസ്സില്‍ നോക്കുമ്പോ സിജില്‍ ,നിമീഷ് ഇമ്മളെ നരിക്കുന്നു യു പി
ഫ്രണ്ട്.....കൂടാതെ ഞമ്മളെ കത്ത് ഫ്രണ്ട് ശ്യംജുവും ....അവന്‍ വേറെ സ്കൂള്‍ ആണ്....ഞാന്‍ അവനെ കണ്ടത് ഒരു സ്കൌട്ട് ക്യാമ്പില്‍ വെച്ചാണ്‌.....അഡ്രസ്‌ അറിയാം....ഞങ്ങള്‍ കത്തുകള്‍ എഴുതാറുണ്ടായിരുന്നു....ഫസ്റ്റ് ബെഞ്ചി ആണ് ഞമ്മള്‍ ...പെണ്ണുങ്ങളെ നേരയിലേക്ക് നോക്കിയപ്പോ ഞമ്മളെ x ഉം സെയിം ക്ലാസ്സില്‍.......പിള്ളേര് പിന്നേം ഇടങ്ങാരക്കാന്‍ തുടങ്ങിയില്ലേ.....
Jun 16

Anonymous

അങ്ങനെ ഏഴും കയിഞ്ഞു ......ഞമ്മളും കരഞ്ഞും പറഞ്ഞും പട്ടിണി സമരം കിടന്നും വടകരയിലെ ഏതെങ്കിലും സ്കൂള്‍ പോവാതെ പുറമേരി ചേര്‍ന്ന്.....ക്ലാസ്സില്‍ നോക്കുമ്പോ സിജില്‍ നിമീഷ് ഇമ്മളെ നരിക്കുന്നു യു പി
ഫ്രണ്ട്.....കൂടാതെ ഞമ്മളെ കത്ത് ഫ്രണ്ട് ശ്യംജുവും ....അവന്‍ വേറെ സ്കൂള്‍ ആണ്....ഞാന്‍ അവനെ കണ്ടത് ഒരു സ്കൌട്ട് ക്യാമ്പില്‍ വെച്ചാണ്‌.....അഡ്രസ്‌ അറിയാം....ഞങ്ങള്‍ കത്തുകള്‍ എഴുതാറുണ്ടായിരുന്നു....ഫസ്റ്റ് ബെഞ്ചി ആണ് ഞമ്മള്‍ ...പെണ്ണുങ്ങളെ നേരയിലേക്ക് നോക്കിയപ്പോ ഞമ്മളെ x ഉം സെയിം ക്ലാസ്സില്‍.......പിള്ളേര് പിന്നേം ഇടങ്ങാരക്കാന്‍ തുടങ്ങിയില്ലേ.....
പുറമേരി സ്ചൂലിനെ കുറിച്ച അറിഞ്ഞൂടെ...ബസ്‌ പിടിതോം തല്ലും സമരോം എന്നും നടക്കുന്ന സ്കൂള്‍...ഫുള്‍ കച്ചറ പിള്ളേര്‍....കൊറേ എണ്ണം ഇമ്മളെ x സുന്ദരി ആയ കൊണ്ട് കത്തുകളും ഐ ലവ് യു ഒക്കെ അവളോട്‌ പറയാന്‍ തുടങ്ങി........കൊറേ കത്ത് എന്റെ കയ്യിലോകെയാണ് തന്നത് .....പാരമ്പര്യമായി വെട്ടും കുത്തും നടക്കുന്ന കുടുംബത്തില്‍ പിറന്ന കൊണ്ട് ഓളെ ഏട്ടന്‍ ,ആടത്തെ sfi ന്റെ ലീഡര്‍ , എ കത്ത് കൊടുത്ത അവനെയൊക്കെ തല്ലി കൊല്ലറക്കി എന്നാത് വേറെ കാര്യം ......
Jun 16

Anonymous

7thlഎത്യപ്പം ഇമ്മക്ക് ഓളോട് ഭയങ്കര ഇഷ്ടം ........ഞമ്മളെ മൂന്നു കൂടുകാര്‍ക്കും ഇഞ്ഞു ഓളോട് ഇഷ്ടം ആണെന്ന് പറയണം എന്ന് തന്നെ.....9l ഞാള്‍ രണ്ടാളും ഭയങ്കര ഫ്രണ്ട് ആയിരുന്നു .....ഒള് എന്നെ ഫ്രിഎണ്ടായിടാ കാണുന്നെ ...ഓളെ ഏട്ടനെ എനക്ക് പേടിയാ എന്നൊക്കെ പറഞ്ഞു ഒഴിയാന്‍ നോക്കിയെങ്കിലും സമ്മതിച്ചില്ല......അവസാനം ഞങ്ങള്‍ ശ്യംജുവിന്റെ വീട്ടില്‍ പോയി ഒരു ദിവസം കത്ത് എഴുതി....കൊടുക്കാന്‍ പേടി .....ഞാനും സിജിലും ശ്യാമും കോതമംഗലം MA കോളേജ് (ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ച അതെ കോളേജ് ) കേരള ജംബൂരി സ്കൌട്ട് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയി......പാവം നിമീഷിനോട് കത്ത് കൊടുക്കാന്‍ പറഞ്ഞു...4 ദിവസം
ആണ് ക്യാമ്പ്‌.....അവള്‍ എല്ലാം ആലോചിച് മറുപടി പറയട്ടെ എന്ന് കരുതി.........മിക്കവാറും ക്യാമ്പും കയിന്ജ്‌ സ്കൂളില്‍ വേരുംമോ ഓളെ ഏട്ടന്‍ ഇമ്മളെ കൊല്ലും എന്നാ കരുതിയെ.....
Jun 16

Anonymous

നിമീഷ് അന്ന് ലേറ്റ് ആയി ആണ് ക്ലാസ്സില്‍ വന്നത്...ഞമ്മളെ കയ്യും കാലും എല്ലാം വെയര്ത് പണ്ടാരമടങ്ങി....ഓള നോക്കനെ പേടി...നിമീഷ് വന്നതും എന്തയെടാ എന്ന് സിജിലും നിമീഷും ചോദിച്ചു...വായില്‍ നാവുണ്ടായിട്ടു വേണ്ടേ ചോയിക്കാന്‍....ഓന്‍ ഞാന്‍ കൊടുത്ത കത്തിന്റെ ബാക്ക് കാണിച്ചു തന്നു ....മറുപടി നേരില്‍ പറയാനുള്ളതാണ് ...എന്ന് മറുപടി.......ഇന്ന് വ്യ്ന്നേരം ഇഞ്ഞു ചോയിക്കണം എന്നും പറഞ്ഞ വാനരന്മാര്‍ മൂനും....സാദാരണ സ്കൌട്ട് മീടിങ്ങും വായ്നോട്ടം ഒക്കെ കഴിഞ്ഞു ആര്‍ മണിക്ക് വീട്ടില്‍ .എത്തുന്ന ഞാന്‍ ബെല്‍ അടിക്കുന്ന മുന്നേ ക്ലാസ്സില്‍ നിന്ന് ഓടാന്‍ തുടങ്ങി......നാലഞ്ചു ദിവസം അങ്ങനെ പോയി.....ഈ അഞ്ചു ദിവസോം ഓളെ മുഖതോട്ടു പോലും ഞാന്‍ നോക്കിയിട്ടില്ല...അവസാനം ആയിട്ടങ്ങള്‍ വ്യ്ന്നേരം എന്നെ ബലമായി പിടിച്ചോണ്ട് പോയി ഓളോട് ചോദിപ്പിച്ചു...ഒള് പറഞ്ഞു ഞാന്‍ ഇന്നേ ഫ്രണ്ട് ആയിട്ടെ കണ്ടിട്ടുള്ളൂ എന്ന് ......ആ വര്ഷം പിന്നെ ഓളെ മുഖത്ത് നോക്കിയിട്ടില്ല...ചമ്മലെ.....ഇതങ്ങനെ അങ്ങനെ ക്ലാസ്സി പാട്ടായി....gk യും അര്‍ജുനും ഒക്കെ അറിഞ്ഞു ....ലാസ്റ്റ് ദിവസം ഞാനും gk യും ഒല്ദൌ പോയി സോറി പറഞ്ഞു.....ഒള് പറഞ്ഞു ഇഞ്ഞു സോറി ഒന്നും പറഞ്ഞു അങ്ങനെ പയെതോന്നും മറക്കണ്ട എന്ന് ......

ഇത് ഞാമാല് മറ്റേ മൂന്നെന്നതിനോട് ചെന്ന് പറഞ്ഞെരം ആയിട്ടങ്ങള് പിന്നേം എന്നെ ഇളക്കി......ഞാല് അന്നേ ഇന്നോട് പറഞ്ഞെല്ലേ ഒക്ക് ഇന്ന ഇഷ്ടാ ന്നു....
first  |  < previous  |  next >  |  last

Anonymous

അങ്ങനെ sslc ...പയെതെല്ലാം മറന്നു ഞാള്‍ പിന്നേം ഫ്രണ്ട് ആയി...ഒരു ദിവസം ഒള് എന്റെ ബയോളജി നോട്ട് എഴുതാന്‍ വാങ്ങി കൊണ്ട് പോയി......ആ സമയത്ത് ഓളെ ഐ ലവ് യു x എന്ന് എലയിടതിലും എഴുതുന്ന ഒരു ശീലം ഇന്ടായിരുന്നു.....ഒള് നോട്ട് തിരിച്ചു തന്നു കയിഞ്ഞെരം വെറുതെ നോറെന്റെ കവര്‍ നോക്കി......ഫഗവാനേ അതില്‍ ഞാന്‍ ഐ ലവ് യു x എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു.....എനിക്ക് പിന്നേം ടെന്‍ഷന്‍....ഇവള്‍ കണ്ടിട്ടുണ്ടാവുമോ എന്ന്........പിറ്റേ ദിവസം സമരം ആയിരുന്നു ..ഞാള്‍ നാലാളും ശ്യാമിന്റെ വീട്ടി പോയി രേഷ്മിയുട്ടെ വീട്ടിലേക്കു വിളിച്ചു....ഇഞ്ഞു x നോട് പറയണം....എനക്ക് ഫുള്‍ ആയിട്ട് ഫ്രണ്ട് പറിയിട്ടില്ല എന്ന്......കുറച്ച ഇപ്പൊ ബാക്കിയുണ്ട് എന്ന്......പിറ്റേ ദിവസോം സമരം.....ഒള് പോവാന്‍ നേരം ഇനിക്ക് ഫ്രണ്ട് ആവാതെ പയേ പോലെ കണ്ടാ മതി എന്നും പറഞ്ഞ ഓടി കളഞ്ഞു ...ശരിക്ക് കേക്കാന്‍ പറ്റിയില്ല.....

ഒക്കെന്ന ഇഷ്ടമാണ് എന്നെനിക്കു മനസ്സിലായി......എന്നാ ഒക്കെന്നെ ഒരു മൈന്‍ഡ് ഇള്ള .....ഒരു മാസം പിന്നേം ഞാന്‍ പുറകെ നടന്നു.....ഓണത്തിന് പൂക്കാല മത്സരത്തിന്റെ അന്ന് അവസാനം ഒള് സമ്മതിച്ചു ......
ഞാന്‍ ഒക്ക് മുട്ടായി ഒക്കെ വാങ്ങി കൊടുത്തു.....പക്ഷെ ഒരാഴ്ച നീണ്ടു നിന്നില്ല......ഒരു ദിവം ഒള് എന്നോട് പറഞ്ഞു...ഇന്ടച്ചന്‍ കോണ്‍ഗ്രെസ്സാ...എന്റെ അച്ഛന്‍ മാര്‍ക്കിസ്റ്റും ...ഇഞ്ഞു ചാലിയനാ ഞാന്‍ തീയ യും .....ഞമ്മളെ കല്യാണം നടക്കൂല..ഇമ്മക്ക് ഇവിടെ വിടാം എന്ന് ......ഒള് വിട്ടു .....ഞമ്മള്‍ പിന്നേം സ്കൂള്‍ തീരും വരെ ഓളെ വയ്യന്നെ നടന്നെങ്കിലും മൈന്‍ഡ് ചെയ്തില്ല ........അവസാനം ഓളെ ഓടോഗ്രഫില്‍ ഞാനും ഒന്നും എഴുതിയില്ല.....എന്റെ ഓട്ടോഗ്രാഫ് ഒക്ക് കൊടുത്തും ഇള്ള.........

ഇത് കഴിഞ്ഞ +2 വില്‍ വെച്ച് ശ്യാം ഓളോട് സംസാരിച് ...അവള്‍ക്കെന്നെ ഇഷ്ടമാണ് എന്ന് മനസ്സിലാക്കിയിട്ടും ഞാന്‍ ഒഴിവാക്കി......വേറൊരു കട്ട ലവ് അപ്പൊ തലയ്ക്കു പിടിച്ചിരുന്നു.....
Jun 16

Anonymous

അത് കയിഞ്ഞു ഓളെ കല്യനതിനാണ് ഞമ്മളെ വിളിക്കുന്നത്...പോകണം എന്നുണ്ടായിരുന്നു...എക്സാം ആയതിനാല്‍ പോവാന്‍ പറ്റിയില്ല...
ഈ ശ്യാമും ഞാനും എന്റെ വേറെ പ്രണയത്തിന്റെ പേരില്‍ ഭയങ്കര സീരിയസ് ഇഷ്യൂ നടന്നു ഒടക്കി നടപ്പാണ് ഇപ്പോഴും ...


ഒരു വര്ഷം മുന്പ് വേറെ കംമുനിട്യില്‍ പോസ്റ്റ്‌ ചെയ്തതാണ് ഇത് .......സംഭവം നടന്നത് ഏതാണ്ട് 8 വര്‍ഷങ്ങള്‍ക്കു മുന്പ് ...
Jun 16

Anonymous

ഒടുവില്‍ ഈ ത്രെഡ് ഹിറ്റ്‌ ആക്കാന്‍ ഞാന്‍ തന്നെ ഇടപെടേണ്ടി വന്നു.. എന്നെ സമ്മതിക്കണം.. 
Jun 16

Anonymous

പ്രേമം , അടുക്കും തോറും നമ്മെ തരയാക്കി മാറ്റുന്ന മഹാ സംഭവം

അലഞ്ഞിട്ടുണ്ട് ,അത് തേടി


നിലാവത്ത് പുഴക്കടവില്‍ ആകാശത്തില വവ്വാലുകളെ നോക്കി കിടക്കുമ്പോള്‍ ഒരു വെളിപാടുണ്ടായി , എന്താ?

ബോംബയിലെക്ക് വെച്ചുപിടിക്കാന്‍ , എന്തിനാ?

മോഡേണ്‍ പ്രേമം പഠിക്കണം !

ബോംബെ ,പല തരത്തിലുള്ള പ്രേമങ്ങലുടെ നാട് .

മോഡേണ്‍ പ്രേമതെക്കുരിച്ചറിയാന്‍ ചെന്ന് പെട്ടത് ഒരു പഴയ "മാമ" യുട അടുത്ത്.

"ഉസ്താദ്‌ പ്യാര്‍ ഖാന്‍ " ,

മൂപ്പര് നല്ല ഫിറ്റാ


ആവിശ്യമാറിയിച്ചു,

കുപ്പി വെക്കാന്‍ പറഞ്ഞു
ഇ ഊരുതെണ്ടിയുട കയ്യിലെവിടെയാ കുപ്പി?

പ്രേമതിന്ടെ ബാലാ പാടങ്ങള്‍ പഠിപ്പിച്ച അയല്‍വക്കത്തെ സുന്ദരനെ മനസ്സില്‍ ദ്യാനിച്ചു

മംഗളം വാരികയിലെ ഒരു പൈങ്കിളി ടയലോഗ് അങ്ങട് അലക്കി


പറഞ്ഞ് മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല , cherthangatt പിടിച്ചു !

അണ്ണന്‍ ഫ്ലാറ്റ് !

പിന്നെ ഹൃദയത്തില്‍ പ്രേമവും ,കീശ കാലിയുമായി കാലം ഒരുപാട്!


"പ്യാര്‍ ക zindhaki ജോ കബി നഹി katham ഹോ ജാത്തി ഹെ"
മഗര്‍
"കീശ കാലി ഹോതാ ഹെ "

ശംഭോ മഹാദേവ !
Jun 16

Anonymous

ellaavarudeyum katha kootiyinakki MMC oru cinema thayarakkiyaalo?
Jun 17

Anonymous

thanks sree hari chettaa!!!!
Jun 17

Anonymous

triny chettan baakki paryamennu etathanu....ithuvare kandilla..
Jun 18

Anonymous

എന്റെ ദുരന്ത പ്രേമകഥകള്‍ പറഞ്ഞു മറ്റുള്ളവരെ കരയിപ്പിക്കുന്നില്ല. പക്ഷെ ചിലരൊക്കെ ചായകുടിക്കുന്ന ലാഘവത്തോടെയല്ലേ പ്രേമിക്കുന്നത്?

എന്റെ ഒരു relative പയ്യന്‍ നാട്ടില്‍ നിന്നു ബാംഗ്ലൂര്‍ ഇല വന്നു . ഏതാണ്ട് 2 kollam മുമ്പ്. അവന്‍ 10th കഴിഞ്ഞതെയുള്ളൂ. ഞാനും അവനും ഓര്‍ക്കുട്ട് ചാറ്റ് ചെയ്യുകയാണ് . അപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ കണ്ടു . അവന്‍ ഉടനെ പറഞ്ഞു ഞാന്‍ ഒന്ന് ചാറ്റ് ചെയ്യട്ടെ. അവന്‍ അവള്‍ക് ഒരു സ്ക്രാപ്പ് അയച്ചു. കുറച്ചു സമയത്തിനുള്ളില്‍ അവള്‍ respond ചെയ്തു. !! അവന്‍ പറഞ്ഞു നോകട്ടെ ഇവളെ ലൈന്‍ ആകാന്‍ പറ്റുമോ എന്ന് ? ഏതാണ്ട് ഒരു രണ്ടു മണിക്കൂര്‍ അവര്‍ ചാറ്റ് തുടര്‍ന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ പ്രേമം തുളുമ്പുന്ന വരികള്‍ എന്നെ കാണിച്ചു തന്നു. ഞാന്‍ ചോദിച്ചു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതെയുള്ളൂ... നീ ഇതിനാണോ സ്കൂളില്‍ പോകുന്നെ? അപ്പോള്‍ അവന്‍ " ചേട്ടന് അസൂയയാണ് " ഞാന്‍ ഞെട്ടി. കുറച്ചു സമയം ആലോചിച്ചു ഇരുന്നു പോയ്‌ എനിക്ക് ശരിക്കും അസൂയ ആണോ ? !!!

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അവന്‍ വീണ്ടും വന്നു . ഇപ്പോള്‍ അവന്‍ +2 കഴിഞ്ഞു. എന്നോട് ഇത്തവണ അവന്‍ face book accountil ആണു ഉഷാര്‍ . അവന്റെ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ എന്റെ കമ്പ്യൂട്ടറില്‍ ഓടോമടിക് ലോഗിന്‍ ആയി കിടക്കുകയാണ്. (അവന്‍ മനപ്പൂര്‍വം തുറന്നിട്ടതാണോ എന്ന് സംശയമാണ്.) അതില്‍ പെണ്ണുങ്ങളും പ്രേമങ്ങളും നിറഞ്ഞു കിടക്കുന്നു. കുറച്ചു വായിച്ചു നോക്കി . കുട്ടികള്‍ ഒക്കെ എന്ത് മാത്രം പുരോഗമിച്ചു എന്ന് ഓര്‍ത്തു. ഇവന്റെ മുമ്പില്‍ kuttetan ile മംമൂടിയും boeing boeingile mohanlalum ഒക്കെ verum pea nuts എന്ന് തോണി. എന്റെ കാലത്തൊന്നും പ്രേമങ്ങള്‍ ഇത്രത്തോളം എളുപ്പം അല്ലായിരുന്നോ എന്ന് സംശയിച്ചു . പിന്നെorkutum , face bookum ഒന്നും അന്ന് ഇല്ലായിരുന്നല്ലോ എന്ന് സമാധാനിച്ചു.
Jun 18

Anonymous

^^^

pedikkenda ishta... ee orkutilum facebookilumonnum "paripadi" nadakillallo... kuttettanum shyamum anilumokke live aanu live 
Jun 18

Anonymous


first  |  < previous  |  next >  |  last



Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin agai...