Nadodi Mannan Malayalam Movie reviews, discussions, photos, trailers, schedule
ഭാവനയും മംമ്തയും റിമയും ദിലീപിനൊപ്പം
വിജി തമ്പിയും ദിലീപും ഒന്നിയ്ക്കുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തില്‍ മൂന്നുനായികമാര്‍. ഭാവന, മംമ്ത മോഹന്‍ദാസ്, റീമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മൂന്നുപേരും ഏറെ പ്രാധാന്യമുള്ള റോളുകളിലാണ് എത്തുന്നത്.
ചിത്രത്തില്‍ ഒരു സിറ്റി മേയറുടെ റോളിലാണ് ദിലീപ് എത്തുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന നഗരത്തിന്റെ മേയര്‍ പദവിയിലേയ്ക്ക്് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന ചെറുപ്പക്കാരനാണ് ദിലീപിന്റെ കഥാപാത്രം.
അധികാരം കയ്യിലെത്തുന്നതുമുതല്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വി എ്‌സ് സുരേഷിന്റെ കഥയെ ആധാരമാക്കി തയ്യാറാക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് കൃഷ്ണ പൂജപ്പുരയാണ്. ചിത്രം ഫിലിംസിന്റെ ബാനറില്‍ വിഎസ് സുഭാഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ ആറ് ഗാനങ്ങളുണ്ട്, വിദ്യാസാഗറാണ് സംഗീത സംവിധായകന്‍. സഞ്ജീവ് കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.