Casts : Prithviraj, Narein, Samrutha Sunil, Reema Kalingal, Ramya Nambeesan etc...
Script : Sanjay Bobby
Producer : Prakash Movietone
Director : LalJose
Ayalum Njanum Thammil Malayalam Cinema posters, images, reviews and opinions.
'അയാളും ഞാനും തമ്മില്*'
'ഡയമണ്ട് നെക്ലേസി'നുശേഷം ലാല്*ജോസ് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന് 'അയാളും ഞാനും തമ്മില്*' എന്ന് പേരിട്ടു. സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. ജൂലായ് 11ന് ഷൊറണൂരില്* ഷൂട്ടിങ് തുടങ്ങും. വന്* താരനിര ഒരുമിക്കുന്ന ചിത്രത്തില്* ലാല്*ജോസിന്റെ 'ക്ലാസ്*മേറ്റ്*സ്' ടീം നായകന്മാരായ പൃഥ്വിരാജും നരേനും വീണ്ടും ഒന്നിക്കുന്നു.മൂന്ന് നായികമാരുണ്ട് ചിത്രത്തില്*-രമ്യ നമ്പീശന്*, സംവൃത സുനില്*, റിമ
കല്ലിങ്കല്*. ഒപ്പം 'ഡയമണ്ട് നെക്ലേസി'ലൂടെ തിരിച്ചെത്തിയ തലമുതിര്*ന്നതാരം
പ്രതാപ് പോത്തന്* അതിശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സലിംകുമാര്*, കലാഭവന്* മണി, പ്രേംപ്രകാശ് എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്*.
അര്*പ്പണബോധംകൊണ്ട് ജീവിതത്തില്* ഒറ്റപ്പെട്ടുപോകുന്ന ഒരു തലമുതിര്*ന്ന ഡോക്ടറും നിരുത്തരവാദിയായ ഒരു ജൂനിയര്* ഡോക്ടറും തമ്മിലുള്ള ബന്ധത്തിലൂടെ മെഡിക്കല്* പ്രൊഫഷന്റെ ചിത്രം വരയ്ക്കുകയാണ് 'അയാളും ഞാനും തമ്മില്*' എന്ന ചിത്രത്തിലൂടെ ലാല്*ജോസ് ടീം. സീനിയര്* ഡോക്ടറായി പ്രതാപ്*പോത്തനും ജൂനിയര്* ഡോക്ടറായി പൃഥ്വിരാജും വേഷമണിയുന്നു.
പ്രകാശ് മൂവിടോണ്*സിന്റെ ബാനറില്* നടനും നിര്*മാതാവുമായ പ്രേംപ്രകാശാണ് ചിത്രം ഒരുക്കുന്നത്. പ്രേംപ്രകാശിന്റെ മക്കളായ സഞ്ജയ്-ബോബി ടീമിലെ ബോബി ഡോക്ടറാണ്.
Shooting Now in KOTTAYAM @ MEDICAL COLLEGE HOSPITAL
രവി തരകന്‍ അലസനായ ഒരു ഡോക്ടര്‍ ആണ്...സ്വന്തം ജോലിയില്‍ തീരെ താല്പര്യം ഇല്ലാത്ത അവിവാഹിതന്‍... അയാള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍ മാനേജ്‌മന്റ് ഒരു പ്രധാന ചുമതലയില്‍ നിന്നും അയാളെ ഒഴിവാക്കാന്‍ തീരുമാനിക്കുന്നു അയാളുടെ ജോലിയോടുള്ള താല്പര്യം ഇല്ലായ്മ കാരണം...മാനേജ്‌മന്റ് രെപ്രേസേന്ടടിവ് ആയി വരുന്ന യുവതി..(റിമ കല്ലിംഗല്‍) മാത്രം അയാളെ സപ്പോര്‍ട്ട് ചെയ്യുന്നു...അവള്‍ അയാളുടെ ഭൂത കാലത്തിലേക്ക് പോകുന്നു...എന്താണ് അയാള്‍ ഇങ്ങനെ ആകാനുള്ള കാരണം...പിന്നെ ഫ്ലാഷ് ബാക്ക്...ഫ്ലാഷ് ബാക്കില്‍ രവിയുടെ പ്രണയിനി ആയ
മുസ്ലിം യുവതി ആയി സംവൃത എത്തുന്നു...