Jawan of Vellimala Malayalam Cinema reviews, posters, trailers, news from users
Direction: Anoop Kannan
Cast: Mammootty, Sreenivasan
വെള്ളിമലയില്* ബലൂണ്* ലൈറ്റ്
കൃത്രിമ നിലാവൊരുക്കി ബലൂണ്* ലൈറ്റ് കേരളത്തില്* ആദ്യം വെളിച്ചത്തിന്റെ പ്രപഞ്ചം തീര്*ത്തുകൊണ്ട് ബലൂണ്* ലൈറ്റ് നിറഞ്ഞു നില്ക്കുന്നു ജവാന്*ഓഫ് വെള്ളിമലയുടെ ലൊക്കേഷനില്*. കേരളത്തില്* ആദ്യമായാണ് ഈ കൃത്രിമ ചന്ദ്രന്* ഉപയോഗിക്കുന്നത്. പഴശ്ശിരാജയില്* മുമ്പ് ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിലായിരുന്നില്ല. പ്ലേഹൗസ് ആദ്യമായി നിര്*മ്മിക്കുന്ന ചിത്രമാണ് ജവാന്* ഓഫ് വെള്ളിമല.
മമ്മൂട്ടിയും മംമ്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂര്* ചിമ്മിനിഡാം പരിസരത്ത് നടക്കുന്ന ഷൂട്ടിംഗിനാണ് ബലൂണ്* ലൈറ്റ് ഉപയോഗിക്കുന്നത്. ഹീലിയം നിറച്ച് വായുവില്* ഉയരത്തില്* നിര്*ത്തിയാണ് ബലൂണ്* ലൈറ്റ് ഉപയോഗപ്പെടുത്തുന്നത്.
രണ്ടാഴ്ചയോളം ഈ ഭീമന്* ബലൂണ്* ചിത്രീകരണത്തിനായി ഉപയോഗിച്ചു. ഒന്നരലക്ഷത്തോളം രൂപയാണ് മുംബൈയില്* നിന്നെത്തിയ ബലൂണ്* ലൈറ്റിന് വാടകയും ബാറ്റയുമുള്*പ്പെടെ ചാര്*ജ്ജ് ചെയ്യുന്നത്. പഴശ്ശിരാജയില്* കാട്ടിനുള്ളിലെ നൈറ്റ് സീനുകളില്* ബലൂണ്* ലൈറ്റ് ഉപയോഗപ്പെടുത്തിയിരുന്നു.
നിലാവില്* കുളിച്ചു നില്ക്കുന്ന അനുഭവമാണ് ഈ കൃത്രിമ ചന്ദ്രനു കീഴെ അനുഭവപ്പെടുക. സിനിമ നിര്*മ്മാണരംഗത്ത് ആധുനിക സൌകര്യങ്ങള്* പലപ്പോഴും മലയാളസിനിമ വേണ്ട രീതിയില്* ഉപയോഗപ്പെടുത്താറില്ല, കാരണം താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത തന്നെ.
ബോളിവുഡിലും കോളിവുഡിലുമൊക്കെ പ്രാപ്യമായ സാങ്കേതിക തികവിന് ഊന്നല്* കൊടുക്കാന്* താല്പര്യപ്പെടുന്ന നിര്*മ്മാതാക്കള്* മലയാളത്തില്* ഏറെയുണ്ടെങ്കിലും സാങ്കേതിക സൌകര്യങ്ങളും ക്രിയേറ്റീവ് പെര്*ഫോമന്*സും കൊണ്ട് അത്ഭുതങ്ങള്* സൃഷ്ടിക്കാനൊന്നും മലയാളസിനിമയുടെ ബഡ്ജറ്റ് അനുവദിക്കുന്നില്ല.
അജയന്* വിന്*സെന്റിനെപോലുള്ള ക്യാമറമാന്*മാര്* പരമാവധി ടെക്*നിക്കല്* സപ്പോര്*ട്ടിന് ശ്രമിക്കാറുണ്ട് ഒപ്പം പരീക്ഷണങ്ങള്*ക്കും. ജവാന്* ഓഫ് വെള്ളിമല മമ്മൂട്ടിയുടെ നിര്*മ്മാണ കമ്പനിയുടേതാണെന്ന സാദ്ധ്യത ചിത്രീകരണത്തിന് ഏറെ ഗുണം ചെയ്യുന്നു. മുംബൈയിലെ ലൈറ്റ് ആന്റ് ലൈറ്റ് കമ്പനിയാണ് ബലൂണ്* ലൈറ്റ് കേരളത്തില്* എത്തിച്ചത്. ജെയിംസ് ആല്*ബര്*ട്ടിന്റെ തിരക്കഥയില്* അനൂപ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.