Skip to main content

GrandMaster Malayalam Movie - First Cut


Anonymous

GRANDMASTER - MOHANLAL- B.UNNIKRISHNAN

Mohanlal B. Unnikrishnan movie titled as "GRANDMASTER"

Produced By - UTV Motion Pictures

Music - Deepak Dev & Gopi Sundar

Heroines - Andrea, Soniagrawal, Vega..
17 Oct

Anonymous

Andrea Etha?
Vygaha Ordinaryile nayika ano?
Sonia agarwal ariyam
17 Oct

Anonymous

‘മാടമ്പി’ എന്ന മെഗാ ഹിറ്റ്* ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്* , മോഹന്*ലാലിനെ നായകന്* ആക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഗ്രാന്*ഡ്* മാസ്റ്റര്*’ എന്ന് പേരിട്ടു. യു.ടി.വി. മോഷന്* പിക്ചേര്*സ് നിര്*മിക്കുന്ന പ്രഥമ മലയാള ചിത്രം ആണ് ഇത്.
ആന്*ഡ്രിയ,വേഗ, സോണിയ അഗര്*വാള്* എന്നിവര്* നായികമാര്* ആകുന്ന ചിത്രത്തില്* സിദ്ദിക്ക് , ജഗതി ശ്രീകുമാര്*, സായി കുമാര്*,
സമ്പത്ത് തുടങ്ങിയവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഏറെ പുതുമയുള്ളതും , ചടുലവും
അപ്രതീക്ഷിതമായ നിരവധി കഥ സന്ദര്*ഭങ്ങള്* നിറഞ്ഞതും ആണെന്ന് യു.ടി.വി സൌത്ത് ഫിലിം ബിസിനസ്* ചീഫ് ധനഞ്ജയന്* ഗോവിന്ദ്
പറഞ്ഞു. ഏറെ വ്യത്യസ്തതകള്* നിറഞ്ഞ ഒരു പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തില്* മോഹന്*ലാല്* അവതരിപ്പിക്കുന്നത്*.
അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ‘ഗ്രാന്*ഡ്* മാസ്റ്റര്*’ ഏപ്രില്* റിലീസ് ആയി തീയേറ്ററുകളില്* എത്തും.
17 Oct

Anonymous

andresh- mankathayil arjunte wife aayi abhinayicha actress aanennu thonnunnu....
17 Oct

Anonymous

andrea ayirathil oruvanil ll undu
17 Oct

Anonymous

vega sarojayile pennu
18 Oct

Anonymous

padem koluthumo.....
18 Oct

Anonymous

b.unnikrishnan njan thriller kandatodekude urapichu angerude movie theater il poye kanilla enne..
26 Oct

Anonymous

തിരക്കഥ നന്നല്ലെന്ന് സോണിയ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ തമിഴക സുന്ദരിമാരായ സോണിയ അഗര്‍വാളും ആന്‍ഡ്രിയയും നായികമാരാകുമെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും സോണിയ പിന്മാറിയെന്നാണ് പുതിയ വാര്‍ത്തകള്‍.

ഈഗോയാണത്രേ സോണിയയെ ഈ പിന്‍മാറ്റത്തിന് പ്രേരിപ്പിച്ചത്. സിനിമയില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നുണ്ടെങ്കില്‍ താനില്ലെന്നാണത്രേ സോണിയ അണിയറക്കാരോട് പറഞ്ഞത്. ആന്‍ഡ്രിയയോട് സോണിയയ്ക്കുള്ള ഇഷ്ടക്കേടിന് കാരണം ആദ്യ ഭര്‍ത്താവായ സെല്‍വരാഘവനുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. സെല്‍വരാഘവനും ആന്‍ഡ്രിയയും തമ്മില്‍ അതിരുവിട്ട ബന്ധമുണ്ടെന്നത് തമിഴകത്ത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ വിവാഹമമോചനം നേടിയത്. തന്റെ വിവാഹം കലക്കിയ നടിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്നാണത്രേ സോണിയയുടെ നിലപാടെന്നാണ് വാര്‍ത്ത.

ഈ കഥകളെല്ലാം തള്ളിക്കളയുന്ന സോണിയ പറയുന്നത് ചിത്രത്തിന്റെ തിരക്കഥ അത്ര കൊള്ളില്ലെന്നാണത്രേ. തിരക്കഥയും തന്റെ കഥാപാത്രവും ഇഷ്ടമാകാത്തതിനാല്‍ ക്ഷണം നിരസിക്കുകയാണെന്ന് സോണിയ പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് സോണിയ സമ്മതിച്ചു. പക്ഷേ ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ തന്റെ കഥാപാത്രം അത്ര നല്ലതല്ലാത്തതാണ് പ്രശ്‌നമായതെന്നും അവര്‍ പറയുന്നു. മലയാളത്തില്‍ നിന്നും നല്ല കഥകള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
first  |  < previous  |  next >  |  last

Anonymous

സോണിയ അഗര്‍വാളിന്റെ പ്രസ്താവന അടിസ്ഥാനരഹിതം

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ’ഗ്രാന്‍ഡ്‌ മാസ്റ്റര്‍’ ഏപ്രില്‍ ഏഴിന് റിലീസ്
ചെയ്യാന്‍ തീരുമാനിച്ചു. ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ‘ഗ്രാന്‍ഡ്‌ മാസ്റ്റര്‍’ നിര്‍മിക്കുന്നത് യു.ടി.വി. മോഷന്‍
പിക്ചേര്‍സ് ആണ്. 110 തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ ആണ് പദ്ധതി. അതേ സമയം, ചിത്രത്തിന്റെ തിരക്കഥ ഇഷ്ടമായില്ല
എന്ന കാരണത്താല്‍ താന്‍ പിന്‍മാറുന്നു എന്ന് നടി സോണിയ അഗര്‍വാളിന്റെതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍ തീര്‍ത്തും
അടിസ്ഥാനരഹിതം ആണെന്ന് സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. മോഹന്‍ലാല്‍ അല്ലാതെ
അഭിനേതാക്കള്‍ ആയി പരിഗണിക്കുന്നവരില്‍ മറ്റാരുമായും ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്തിട്ടില്ലത്രെ
.ചിത്രത്തില്‍ 8 സീനുകള്‍
ഉള്ള ഒരു കഥാപാത്രം ആയാണ് സോണിയ അഗര്‍വാളിനെ പരിഗണിച്ചത്. ആദ്യ ഘട്ടത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍
തയ്യാറാണെന്ന് അറിയിച്ച സോണിയ പിന്നീടു ആന്‍ഡ്രിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതിനാല്‍ വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ട് ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചു. ഗ്രാന്‍ഡ്‌ മാസ്ടരിലെ നായികമാരുടെ കാര്യത്തില്‍
ചില മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നും അറിയുന്നു.
13:12 (17 hours ago)

Anonymous

ആന്‍ഡ്രിയ വരില്ല: പ്രിയാമണി ലാലിന്റെ നായിക

.
പ്രിയാമണി മോഹന്‍ലാലിന്റെ നായികയാകുന്നു. ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ'ഗ്രാന്‍ഡ്മാസ്റ്ററിലൂടെയാണ് ഈ താരജോഡി ആദ്യമായി ഒരുമിക്കുന്നത്. ഇരുണ്ടനാഗരിക ജീവിതം പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ദീപ്തി എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. നേരത്തെ തമിഴില്‍ നിന്നും ആന്‍ഡ്രിയ ജര്‍മ്മിയയെ ആയിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ കമലഹാസ്സന്റെ വിശ്വരൂപത്തില്‍ അഭിനയിക്കുന്ന ആന്‍ഡ്രിയയെ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് ഒഴിവാക്കിയത്.
ഗ്രാന്‍ഡ് മാസ്റ്ററിലൂടെവമ്പന്‍ പ്രോഡക്ഷന്‍ ബാനറായ യു.ടി.വി മലയാളത്തിലേക്കും എത്തുകയാണ്. 'മാടമ്പി'ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും വീണ്ടുംകൈകോര്‍ക്കുകന്ന ഈ ബിഗ് ബജറ്റ് ചിത്രം വിഷു റിലീസായെത്തും. പ്രിയാമണിക്ക് നായിക വേഷമാണെങ്കിലും ലാലുമായുള്ള റൊമാന്‍സൊന്നും ചിത്രത്തിലില്ല.
ഒരു വിവാഹമോചിതനായ പോലീസ് ഉദ്യോഗസ്ഥനായാണ്ലാല്‍ അഭിനയിക്കുന്നത്. മികച്ച ചെസ്സ് കളിക്കാരനാണ്. ചെസ്സില്‍ എതിരാളിയെ വീഴ്ത്താന്‍ കൃത്യമായ കരുനീക്കങ്ങള്‍നടത്തുന്നതില്‍ വിജയിക്കുന്ന കഥാപാത്രം പക്ഷേ ജീവിതത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെട്ടുകയാണ്. അലസജീവീതം നയിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക്നിര്‍ണായക ഘട്ടത്തില്‍ ഒരാള്‍ കടന്നുവരുന്നു.
ഇയാളുടെ രംഗപ്രവേശം ലാലിന്റെ കഥാപാത്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഒരു സുപ്രധാന ഘട്ടത്തില്‍ അതിസൂക്ഷ്മമായ കരുനീക്കങ്ങളിലൂടെ വലിയ ഒരു പ്രതിസന്ധിയെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നുവെന്നതുമാണ് സിനിമയുടെ പ്രമേയം. പ്രിയാമണിയെ കൂടാതെ നാല് സ്ത്രീ കഥാപാത്രങ്ങള്‍ കൂടി ചിത്രത്തിലുണ്ടാവും. സിദ്ദിഖ്, ജഗതി തുടങ്ങിയവരും ചിത്രത്തിലുണ്ടാവും ദീപക് ദേവും ഗോപി സുന്ദറുമാണ് സംഗീതം വിഭാഗം കൈകാര്യം ചെയ്യുക.വിജയ് ഉലക്‌നാഥാണ് കാമറ. കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍.
14:02 (17 hours ago)

Anonymous

///// ദീപക് ദേവും ഗോപി സുന്ദറുമാണ് സംഗീതം വിഭാഗം കൈകാര്യം ചെയ്യുക/////   


combination kollaam.....  enthayalaum songs ellam kelkan nallathayirikkum, original kandupidikkunathu vare...
first  |  < previous  |  next >  |  last


Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി